play-sharp-fill

കൂട്ടുകാർക്കൊപ്പം വനത്തിലെത്തിയ യുവാവ് മരിച്ച നിലയിൽ ; അംജിത് തിരികെ എത്താതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോൾ കണ്ടത് കമ്പിൽ തൂങ്ങിനിൽക്കുന്നതെന്ന് കൂട്ടുകാരുടെ മൊഴി : ഒരു കാരണവുമില്ലാതെ മൂവർസംഘം വനത്തിൽ എത്തിയതിൽ ദുരൂഹത ; കൂട്ടുകാർ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ പാങ്ങോട്: കൂട്ടുകാർക്കൊപ്പം വനത്തിനുള്ളിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് ചന്തക്കുന്ന് ലക്ഷംവീട് കോളനിയിൽ എആർ നിവാസിൽ റഷീദിന്റെയും അമ്മിണിയുടെയും മകൻ അംജിത്(30)നെയാണ് വനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ ഭരതന്നൂർ കല്ലുമല മേഖലയിലെ വനത്തിലാണ് മൃതദേഹം കണ്ടത്. കൂട്ടുകാർക്കൊപ്പമാണ് അംജിത് കൊടും വനത്തിലെത്തിയത്. തുടർന്ന് ഓട്ടേറിക്ഷാ ഡ്രൈവറുടെ ഫോൺ വാങ്ങി കോൾ ചെയ്യുന്നതിനായി അംജിത് വനത്തിനുള്ളിലേക്ക് നടന്നു നീങ്ങുകയായിരുന്നു. എന്നാൽ ഏറെ നേരത്തിന് ശേഷവും അംജിത് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ച […]