കടലിൽ വീണ് കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി ; അപകടം സംഭവിച്ചത് കടലിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ
സ്വന്തം ലേഖകൻ കാസർഗോഡ് : കടലിൽ വീണ പന്തെടുക്കാന് ശ്രമിക്കുന്നതിനിടെ തിരമാലയിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. തിരമാലയിൽപെട്ട് കാണാതായ വടകര മുക്കിലെ സക്കറിയയുടെ മകൻ അജ്മലിന്റെ മൃതദേഹമാണ് കണ്ടെത്തിത്. മീനാപ്പിസ് ബല്ലാകടപ്പുറത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ 6.50 നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്നും ഇരുന്നുറു മീറ്റർ അകലെ കരയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. അജ്മലിനൊപ്പം മറ്റ് ആറുപേരും ഉണ്ടായിരുന്നു. വിവരമറിഞ്ഞ് മത്സ്യ തൊഴിലാളികളും കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും ചേർന്ന് സംയുക്തമായി നടത്തിയ തിരച്ചിലിലാണ് […]