താരകുടുംബത്തിൽ വീണ്ടും കോവിഡ് ; ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ ന്യൂഡൽഹി : താരകുടുംബത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ നടി ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. അഭിഷേക് ബച്ചനും, അഭഷേകിന്റെ പിതാവ് അമിതാഭ് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ജുഹുവിലെ വീട്ടിൽ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവർ ഇരുവർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചിരുന്നു. ബച്ചനും മകനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ […]