അടിച്ചു പൂസായി യുവതി ; വിമാനം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കി ;ഭയന്നുവിറച്ച് പൈലറ്റും യാത്രക്കാരും
സ്വന്തം ലേഖിക കൊൽക്കത്ത : വിമാനം ബോംബ് വെച്ച് തകർക്കുമെന്ന് യുവതിയുടെ ഭീഷണി. ദേഹത്തുകെട്ടിവെച്ച ബോംബ് പൊട്ടിച്ച് വിമാനം തകർക്കുമെന്നാണ് യുവതി പൈലറ്റിനെ അറിയിച്ചത്. ഇതോടെ ഭീതിയിലായ പൈലറ്റ് വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ തിരിച്ചിറക്കി. എയർ ഏഷ്യ വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മോഹിനി മൊണ്ഡാൽ എന്ന 25 കാരിയാണ് വിമാനം തകർക്കുമെന്ന് ഭീഷണി മുഴക്കിയത്. അടിച്ചു ഫിറ്റായ യുവതി ക്യാബിൻ ക്രൂ അംഗത്തിന്റെ കയ്യിൽ, പൈലറ്റിന് നൽകാൻ ആവശ്യപ്പെട്ട് കുറിപ്പ് നൽകുകയായിരുന്നു. ഈ കുറിപ്പിലാണ് തന്റെ ശരീരത്തിൽ ബോംബ് ഉണ്ടെന്നും, ഇത് […]