play-sharp-fill

വായു മലിനീകരണം രൂക്ഷം ; ഡൽഹിയിൽ കൂടുതൽ നടപടികളുമായി സർക്കാർ; ഇടത്തരം- ഹെവി ഗുഡ്സ് ഡീസൽ വാഹനങ്ങൾ പ്രവേശിക്കുന്നതിൽ വിലക്ക്

വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കൂടുതൽ നടപടികളുമായി സർക്കാർ. മലിനീകരണം വർധിപ്പിക്കുന്ന ഇടത്തരം- ഹെവി ഗുഡ്സ് ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നത് വിലക്കി. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്ന വാഹനങ്ങൾക്ക് ഇരുപതിനായിരം രൂപ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. അതേസമയം, സിഎൻജി-ഇലക്ട്രിക് ട്രക്കുകൾക്ക് ഡൽഹിയിൽ പ്രവേശിക്കുന്നതിന് വിലക്കില്ല. അന്തരീക്ഷ മലിനീകരണം ഡൽഹിയിലെ മാത്രമല്ല, ഉത്തരേന്ത്യയിലെ ആകെ വിഷയമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി. ബിജെപി വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിന് കേന്ദ്രസർക്കാർ ഇടപെടണമെന്നും, […]