വൃത്തിയാക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് വെടിപൊട്ടി തലയോട്ടിയിലേക്ക് വെടിയുണ്ട തുളച്ച് കയറി ; പുറത്തെടുത്തത് മൂന്ന് മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം
സ്വന്തം ലേഖകൻ തിരുവനന്തപുരം: വൃത്തിയാക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി വായിലൂടെ തലയോട്ടിയിലേക്ക് തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുത്തു. മൂന്ന് മണിക്കൂർ നീണ്ട അതി സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട് പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അതി സങ്കീർണമായത ശസ്ത്രക്രിയ നടന്നത്. വർക്കല സ്വദേശിയായ 36 കാരനെയാണ് വെടിയുണ്ട തലയോട്ടിയിൽ തറച്ച നിലയിൽ ആശുപത്രിയിലെത്തിച്ചത്. എയർഗൺ തുടച്ച് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിനെ ഡോ.ഷർമ്മദിന്റെ നേത്യത്വത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് യുവാവിന്റെ […]