വിമാനക്കമ്പനികളുടെ നിരക്കു വര്‍ധനയില്‍ ഇടപെടണം; ഗൾഫ് രാജ്യങ്ങളിലേക്ക് ചാര്‍ട്ടേഡ് ഫ്ലൈറ്റ് സര്‍വീസിന് അനുമതി വേണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
സ്വന്തം ലേഖകൻ ന്യൂഡൽഹി : ടിക്കറ്റ് നിരകകുകൾ കുത്തനെ കൂട്ടിയ വിമാനക്കമ്പനികളുടെ നീക്കത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.തിരക്കുളള സമയങ്ങളില്‍ വിമാനക്കമ്പനികള്‍ അധിക നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാനനങ്ങൾ സർവീസ് നടത്താൻ അനുമതി നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന് മടങ്ങ് […]