play-sharp-fill

മൂന്നരപ്പതിറ്റാണ്ടിനിപ്പുറവും വിദ്യാലയത്തെ ചേര്‍ത്ത് പിടിക്കുന്ന ഒരുപറ്റം കൂട്ടുകാര്‍; ഓണ്‍ലൈന്‍ പഠനകാലത്ത് അര്‍ഹരായ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ കൈമാറി എഎച്ച്എസ് 85; മാതൃകയാക്കാം ഈ നല്ലപാഠം

സ്വന്തം ലേഖകന്‍ കോട്ടയം: മൂന്നരപ്പതിറ്റാണ്ടിനിപ്പുറവും സ്വന്തം സ്‌കൂളിനെ ചേര്‍ത്ത് പിടിക്കുകയാണ് ഒരുപറ്റം കൂട്ടുകാര്‍. അമയന്നൂര്‍ ഹൈസ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ എച്ച്എസ് 85 ബാച്ചിന്റെ വാട്‌സ് ആപ്പ് കൂട്ടായ്മയാണ് പഞ്ഞക്കാലഘട്ടത്തില്‍ സ്‌കൂളിന് കൈത്താങ്ങായത്. സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറിയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ എച്ച്എസ് 85 ബാച്ച് മാതൃകയായത്. ഗ്രൂപ്പ് അംഗങ്ങളായ ഉദയകുമാര്‍ അരീപ്പറമ്പ്, കുര്യാക്കോസ് കെ. ഏബ്രഹാം, ഷിബു പി.വി എന്നിവര്‍ ചേര്‍ന്നാണ് ഹെഡ്മിസ്ട്രസ് സുധിന്‍ ചെറിയാന് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറിയത്.