play-sharp-fill

കോണ്‍​ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു ; മരണം സംഭവിച്ചത് കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടയിൽ

സ്വന്തം ലേഖകൻ ഗുരു​ഗ്രാം: കോണ്‍​ഗ്രസ് നേതാവവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. കോവിഡ് ചികിത്സയില്‍ തുടരുന്നതിനിടെ ആരോ​ഗ്യനില വഷളായതിനെ തുട‍ര്‍ന്ന് ബുധനാഴ്ച പുല‍ര്‍ച്ചെ 3.30ഓടെ ​ഗുരു​ഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അഹമ്മദ് പട്ടേല്‍ മരിച്ചത്‌. മകന്‍ ഫൈസല്‍ പട്ടേലാണ് മരണവിവരം പുറത്തു വിട്ടത്. ഒക്ടോബ‍ര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് പോസീറ്റിവായെന്നും ഈ സാഹചര്യത്തില്‍ താനുമായി സമ്പര്‍ക്കം പുല‍ര്‍ത്തിയവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കോവിഡിനെ തുട‍ര്‍ന്ന് ആരോ​ഗ്യനില […]