‘എനിക്ക് നാല് വയസ്സുള്ള കുട്ടിയുണ്ട്, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്താല്‍ കൊറോണ വരും’; ഓഫീസിലെത്തിയ വിദ്യാര്‍ത്ഥിക്ക് നേരെ തട്ടിക്കയറി കാലടിയിലെ വനിതാ കൃഷി ഓഫീസര്‍ ദീദി ബാലചന്ദ്രന്‍; അഹങ്കാരിയായ ദീദിക്കെതിരെ നാട്ടുകാരുടെ വ്യാപക പരാതി
സ്വന്തം ലേഖകന്‍ കാലടി: സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ ഓഫീസിലെത്തിയവരോട് അപമര്യാദയായി പെരുമാറി കാലടി കൃഷി ഓഫീസര്‍ ദീദി ബാലചന്ദ്രന്‍. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്താല്‍ കൊറോണ വരും എന്നാണ്, സര്‍ക്കാര്‍ ശമ്പളം വാങ്ങി ജനസേവനത്തിനിരിക്കുന്ന ഓഫീസര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മറുപടി. ‘ എനിക്ക് നാല് വയസ്സുള്ള കുട്ടിയുണ്ട്. സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് നല്‍കാത്തതിന് കാരണവും അത് തന്നെ. ഞാന്‍ ഇവിടെ വന്നിരിക്കുന്നത് എന്തിനാണെന്ന് നിങ്ങള്‍ അന്വേഷിക്കേണ്ട കാര്യമില്ല. നിങ്ങള്‍ എവിടെ വേണമെങ്കിലും പരാതി പറഞ്ഞോളൂ. എന്റേത് വാലിഡ് റീസണാണ്. ചെറിയ കുട്ടിയാണ് എനിക്ക്. കൊറോണ വന്നാല്‍ അതിനെ […]