ചരിത്രനഗരമായ ആഗ്ര ഇനി അഗ്രവാൻ ; പേരുമാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ
സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇന്ത്യയുടെ ചരിത്രനഗരങ്ങളിൽ ഒന്നായ ആഗ്രയുടെ പേര് മാറ്റാനൊരുങ്ങി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് അഗ്രവാൻ എന്നു മാറ്റാനാണ് സർക്കാരിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ ചരിത്ര ഗവേഷകർക്ക് സർക്കാർ നിർദേശം നൽകി. ആഗ്രയിലെ അംബേദ്കർ സർവകലാശാലയ്ക്ക് ഇതുമായി ബന്ധപ്പെട്ട് സർക്കാർ കത്തയച്ചു. ആഗ്ര മറ്റേതെങ്കിലും പേരുകളിൽ അറിയപ്പെട്ടിരുന്നോ എന്നു പരിശോധിക്കാനാണ് നിർദേശം. സർക്കാർ നിർദേശം ലഭിച്ചിട്ടുണ്ടെന്നും ഇതിൽ പരിശോധന തുടങ്ങിയതായും സർവകലാശാലയിലെ ചരിത്ര വിഭാഗം മേധാവി പ്രഫ. സുഗമം […]