മതിയായ യോഗ്യതയില്ലാതെ വ്യാജ അഭിഭാഷക കോടതിയില്‍ പ്രാക്ടീസ് ചെയ്തത് രണ്ടരവര്‍ഷം; നിയമപഠനം നടത്തിയെങ്കിലും പരീക്ഷ ജയിച്ചില്ല; തട്ടിപ്പ് നടത്തിയത് മറ്റൊരു അഭിഭാഷകയുടെ എന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ച്; ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യര്‍ ഒളിവില്‍
സ്വന്തം ലേഖകന്‍ ആലപ്പുഴ: മറ്റൊരു അഭിഭാഷകയുടെ എന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ച് മതിയായ യോഗ്യതയില്ലാതെ വ്യാജ അഭിഭാഷക കോടതിയില്‍ പ്രാക്ടീസ് ചെയ്തത് രണ്ടര വര്‍ഷം. ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യറാണ് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഒളിവില്‍ പോയത്. ഇവര്‍ക്കെതിരെ ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സെസി സേവ്യറെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. നിയമപഠനം നടത്തിയ ഇവര്‍ പരീക്ഷ ജയിക്കാതെ അഭിഭാഷകയായി പ്രവര്‍ത്തിക്കുകയായിരുന്നു. സെസി സേവ്യര്‍ […]