അധീരയും രാജയും..! വയനാടിനെ വിറപ്പിച്ച ആളെകൊല്ലിയായ കടുവയ്ക്കും ആനയ്ക്കും വനം വകുപ്പ് പേരിട്ടു; പിഎം 2 ആന ഇനി രാജ; ആളെക്കൊല്ലി കടുവയ്ക്ക് കെജിഎഫിലെ വില്ലന്റെ പേര്
സ്വന്തം ലേഖകൻ കൽപ്പറ്റ: തമിഴ്നാട്ടിൽ നിന്ന് ബത്തേരിയിലെത്തിയ പിഎം 2 മോഴയാന ഇനി രാജ എന്ന പേരിലാണ് അറിയപ്പെടും. ജില്ലയിൽ നിന്ന് പിടികൂടി ആളെക്കൊല്ലി കടുവ ഇനി അധീര. വയനാടിനെ വിറപ്പിച്ച കടുവയ്ക്കും ആനയ്ക്കും പേരിട്ട് വനം വകുപ്പ്. അതിർത്തി കടന്ന് കിലോമീറ്ററുകൾ താണ്ടി കേരളത്തിലെത്തിയതായിരുന്നു പിഎം 2 എന്ന മോഴയാന. വനം വകുപ്പിന്‍റെ രേഖകളിൽ അത് പിഎം 2 അഥവാ പന്തല്ലൂർ മഖ്ന എന്ന പേരിലാണ് രേഖപ്പെടുത്തിയിരുന്നത്. വീട് തകർത്ത് അരി മോഷ്ടിക്കുന്നത് പതിവായതോടെ അരസിരാജ എന്നാണ് തമിഴ്നാട്ടിലെ പന്തല്ലൂരുകാർ വിളിച്ചിരുന്നത്. വനപാലകർ […]