സീരിയലിൽ തുടങ്ങിയ പ്രണയം; വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങൾക്ക് ശേഷം വേർപിരിഞ്ഞ് താമസം ; അശ്ലീല സന്ദേശങ്ങളും ഭീഷണി കോളുകളും ചെയ്യുന്നു; അര്‍ധരാത്രി ഭര്‍ത്താവിനെതിരെ പരാതിയുമായി നടി രചിത പോലീസ് സ്റ്റേഷനില്‍
സ്വന്തം ലേഖകൻ പ്രണയിച്ച് വിവാഹം ചെയ്ത ഭര്‍ത്താവിനെതിരെ അര്‍ദ്ധരാത്രിയില്‍ പരാതിയുമായി സീരിയല്‍ താരം രചിത മഹാലക്ഷ്മി. ചെന്നൈ വനിതാ പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം രചിത പരാതിയുമായി എത്തിയത്. ഭര്‍ത്താവ് ദിനേശ് ഗോപാലസ്വാമി തനിക്ക് ഭീഷണി സന്ദേശങ്ങളും ഫോണ്‍ കോളുകളും ചെയ്യുന്നുവെന്നാണ് രചിതയുടെ പരാതി. 2013ലാണ് രചിതയും ഭര്‍ത്താവ് ദിനേശും പ്രണയിച്ചു വിവാഹിതരായത്.വിവാഹശേഷം ചെന്നൈ പോരൂരിലുള്ള സ്വകാര്യ അപ്പാർട്മെന്റിൽ താമസിച്ചു വരികയായിരുന്നു ഇരുവരും. വിവാഹം കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. അശ്‌ളീല സന്ദേശങ്ങളും ഭീഷണിപ്പെടുത്തുന്ന ഫോൺ കോളുകളും ചെയ്ത് തന്നെ […]