റംസിയുടെ ആത്മഹത്യ : നടി ലക്ഷ്മി പ്രമോദിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു
സ്വന്തം ലേഖകൻ കൊല്ലം : പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടി ലക്ഷ്മിക്ക് സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തുവെന്ന് റിപ്പോർട്ടുകൾ. റംസിയുടെ ആത്മഹത്യയുപമായി ബന്ധപ്പെട്ട് സംഭവത്തിൽ വരന്റെ ബന്ധുവായ നടി ലക്ഷ്മി പ്രമോദ്, ഭർത്താവ് അസറുദ്ദീൻ, അറസ്റ്റിലായ പ്രതിയും സഹോദരനുമായ ഹാരിസിന്റെയും മാതാപിതാക്കൾ എന്നിവർക്ക് കൊല്ലം സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേതുടർന്ന് ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സെപറ്റംബർ മൂന്നിനാണ് യുവതി ആത്മഹത്യ ചെയ്തത്. […]