സ്‌റ്റേജില്‍ വച്ച് കൂവല്‍ അല്ല, ഇഷ്ടികയ്ക്ക് ഏറ് കിട്ടിയിട്ടുണ്ട് ; അന്നൊരു ഓട്ടം ഓടിയിട്ട് സംക്രാന്തിയില്‍ വന്നാണ് നിന്നത് ; പരിപാടി കുളമായ അനുഭവം പങ്കുവെച്ച് നസീര്‍ സംക്രാന്തി
സ്വന്തം ലേഖകൻ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസീര്‍ സംക്രാന്തി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് നസീര്‍ ശ്രദ്ധിക്കപ്പെട്ടത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന നസീര്‍ കോമഡി ഷോകളില്‍ ജഡ്ജായും എത്താറുണ്ട്. എന്നൽ പണ്ട് ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകളും വെല്ലുവിളികളും നസീറിന് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകള്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ പരിപാടി കുളമായപ്പോള്‍ ഇഷ്ടികയ്ക്ക് ഏറു കിട്ടിയ അനുഭവം പങ്കുവെക്കുകയാണ് നസീര്‍ സംക്രാന്തി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് […]