video
play-sharp-fill

മലപ്പുറത്ത് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് സമീപത്തെ കാറിലിടിച്ചു, പിന്നോട്ടാഞ്ഞ കാറിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി; മൂന്നുപേർക്ക് പരിക്ക്..!

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിൽ ലോറി മറിഞ്ഞ് അപകടം. സ്റ്റീൽ റോളുമായി വന്ന ലോറി നിയന്ത്രണംവിട്ട് കാറിനും സ്കൂട്ടറിനും മുകളിലേക്ക് മറിയുകയായിരുന്നു.അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം. മുണ്ടുപറമ്പ് ബെെപ്പാസിലൂടെ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് സമീപത്തെ കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് അപകടത്തിൽപ്പെട്ട കാർ തെറിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന കോട്ടക്കൽ സ്വദേശി മുഹമ്മദ് ഷാഫിയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തൂണിനിടയിൽ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. […]