ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ഗുഡ്സ് ഓട്ടോയും മറ്റൊരു ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക് ; ഒഴിവായത് വൻദുരന്തം
സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് ജില്ലയിലെ കൂറ്റനാട് പാസഞ്ചർ ഓട്ടോയും ഗ്യാസ് സിലിണ്ടർ കയറ്റി വന്ന പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൂറ്റനാട് മല റോഡിൽ പെട്രോൾ പമ്പിന് മുൻവശത്ത് ബുധനാഴ്ച പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും റോഡിലേക്ക് മറിഞ്ഞു. പെട്ടി ഓട്ടോറിക്ഷയിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ സമീപത്തെ പെട്രോൾ പമ്പിലേക്കും റോഡിലേക്കും തെറിച്ച് വീണെങ്കിലും ഗ്യാസ് സിലിണ്ടറുകൾക്ക് തീ പടരാത്തതിനാൽ വൻ അപകടം ഒഴിവായി.