play-sharp-fill

കേന്ദ്ര സര്‍ക്കാരിനെ ആപ്പിലാക്കി ആരോഗ്യസേതു ആപ്പ് ; രാജ്യത്തെ ഒന്‍പത്‌കോടി ജനങ്ങളുടെ സ്വകാര്യത ആരോഗ്യസേതുവിലൂടെ അപകടത്തിലാണെന്ന് ഫ്രഞ്ച് ഹാക്കര്‍ ; വാര്‍ത്ത നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ രൂപികരിച്ച ആരോഗ്യസേതു ആപ്പിന് സുരക്ഷാവീഴ്ച്ച ഉണ്ടെന്ന് ഫ്രഞ്ച് എത്തിക്കല്‍ ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ്. 90 മില്ല്യണ്‍ ആളുകളുടെ സ്വകാര്യത അപകടത്തിലാണെന്നും ആപ്പിന്റെ സുരക്ഷാവീഴ്ചയെക്കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത് ശരിയാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഹാക്കറുടെ ആരോപണത്തിന് വിശദീകരണവുമായി കേന്ദ്രം സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകളുടെ കൃത്യമായ വിവരം ലഭിക്കുന്നതിന് വേണ്ടിയാണ് ഫോണിന്റെ ബ്ലൂടൂത്തും ലൊക്കേഷനും ഓണ്‍ ആക്കിയിടാന്‍ പറഞ്ഞിരിക്കുന്നത്. വിവരങ്ങള്‍ സെര്‍വറില്‍ സുരക്ഷിതമാണ്. അതുകൊണ്ട് തന്നെ സ്വകാര്യതയ്ക്ക് […]