സാജന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശനങ്ങളല്ല ; സർക്കാരും സിപിഎമ്മും കൈകഴുകി : പാർട്ടി മുഖപത്രത്തെ തള്ളി ജില്ലാ പൊലീസ് മേധാവി
സ്വന്തം ലേഖിക കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി പാറയിൽ സാജന്റെ ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളില്ലെന്നും അത്തരം പ്രചരണങ്ങളും വാർത്തകളും തെറ്റാണെന്നും വ്യക്തമാക്കി ജില്ലാ പോലീസ് മേധാവിയുടെ കത്ത്. പാറയിൽ സാജന്റെ ഭാര്യ ബീന നൽകിയ പരാതിയിലാണ് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ കത്തിലൂടെ മറുപടി നൽകിയത്. കുടുംബാംഗങ്ങളും മറ്റു സാക്ഷികളും കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് മൊഴി നൽകിയിട്ടില്ല. അന്വേഷണത്തിൽ ഒരിക്കൽപോലും പോലീസ് സംഘവും ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നിട്ടില്ല. ചില മാധ്യമങ്ങൾ സാജനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നരീതിയിൽ വാർത്ത നൽകിയത് അവരുടെ ഭാവനയ്ക്ക് അനുസരിച്ചാണ്. അന്വേഷണ […]