കോളജിലെ ഏറ്റവും സീനിയറാണ് തന്റെ ഭാര്യ, മറ്റൊരാളെ ആ പദവിയില്‍ നിയമപരമായി ഇരുത്താന്‍ സാധിക്കില്ല : കേരളവര്‍മ്മ കോളേജിലെ വൈസ് പ്രിന്‍സിപ്പള്‍ നിയമന വിവാദത്തിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ
സ്വന്തം ലേഖകൻ തൃശൂര്‍: കേരളവര്‍മ്മ കോളേജിലെ പുതിയ വൈസ് പ്രിന്‍സിപ്പാള്‍ നിയമനം വിവാദങ്ങൾക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തൃകോളജ് വൈസ് പ്രിന്‍സിപ്പലായി എ. വിജയരാഘവന്റെ ഭാര്യ ആര്. ബിന്ദുവിനെ നിയമിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. വൈസ് പ്രിൻസിപ്പൾ നിയമന വിവാദത്തില്‍ വിജയരാഘവൻ പറയുന്നത് ഇങ്ങനെ. കോളജിലെ ഏറ്റവും സീനിയറാണ് തന്റെ ഭാര്യയെന്നും മറ്റൊരാളെ ആ പദവിയില്‍ നിയമപരമായി ഇരുത്താന്‍ സാധിക്കില്ലെന്നും വിജയരാഘവന് പറഞ്ഞു. എന്നാൽ തന്റെ ഭാര്യ ആയതുകൊണ്ട് ഈ വിഷയം ചര്‍ച്ചയാക്കേണ്ട കാര്യമില്ല. ഭാര്യയെ കുറിച്ചൊരു സംവാദത്തിന് […]