എ.രാജ ഇന്ന് വീണ്ടും എം.എൽ.എ യായി സത്യപ്രതിജ്ഞ ചെയ്യും; ആദ്യം നടത്തിയ സത്യപ്രതിജ്ഞ അപൂർണം
സ്വന്തം ലേഖകൻ ഇടുക്കി: ജില്ലയിലെ ദേവികുളത്തു നിന്നു ജയിച്ച എ.രാജ (സിപിഎം) നിയമസഭാംഗമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 8.30ന് സ്പീക്കറുടെ ചേമ്പറിലാണ് സത്യപ്രതിജ്ഞ. നേരത്തെ നടത്തിയ സത്യപ്രതിജ്ഞ അപൂർണമായിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. നിയമപ്രകാരം സഗൗരവമായോ ദൈവനാമത്തിലോ പ്രതിജ്ഞ എടുക്കണം. തമിഴ് പരിഭാഷയിൽ ഈ ഭാഗം വിട്ടു പോയിരുന്നു. തമിഴ് ഭാഷയിലാണ് രാജ സത്യപ്രതിജ്ഞ എടുത്തത്. മുൻപ് 2003-ൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ജെഎസ്എസ് പ്രതിനിധി ഉമേഷ് ചള്ളിയിൽ വീണ്ടും പ്രതിജ്ഞ എടുത്തിരുന്നു