play-sharp-fill

ആറു വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത അമ്മാവൻ പീഡിപ്പിച്ചു ; വിവരം അമ്മയോട് പറഞ്ഞപ്പോൾ ക്രൂരമർദ്ദനം ; കുട്ടിയുടെ മൊഴിയിൽ പോലീസ് കേസെടുത്തു

മൂന്നാർ : മാതൃസഹോദരൻ ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്നു പരാതി. ഈ വിവരം അമ്മയോടു പറഞ്ഞപ്പോൾ തന്നെ ക്രൂരമായി മർദിച്ചെന്നു കുട്ടിയുടെ മൊഴി. പ്രായപൂർത്തിയാകാത്തയാളാണ് മാതൃസഹോദരൻ. പീഡനവിവരം പറഞ്ഞപ്പോൾ ചട്ടുകം പഴുപ്പിച്ച് ദേഹത്തുവച്ചതായുള്ള കുട്ടിയുടെ മൊഴിയിൽ അമ്മയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മൂന്നാർ എസ്എച്ച്ഒ എസ്.ശിവലാൽ പറഞ്ഞു. പ്രായപൂർത്തിയാകാത്ത മാതൃസഹോദരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കും. സംഭവമറിഞ്ഞിട്ടും മറച്ചുവച്ചതിന് അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസുമെടുത്തു.