വീട്ടിൽ വികൃതി കാണിച്ചതിന് 5 വയസ്സുകാരന്റെ ജനനേന്ദ്രിയം പൊള്ളിച്ച സംഭവം ; പോലീസ് കേസ് എടുത്തതിന് പിന്നാലെ പിതാവ് കേരളം വിട്ടു ; ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമാണ് കേസ് ; പിതാവിനായി അന്വേഷണം ഊർജിതമാക്കി

ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ മൈസൂർ സ്വദേശിയായ അഞ്ചു വയസുകാരനെ മർദ്ദിച്ച അച്ഛനെ പിടികൂടാനായില്ല. പ്രതി അയൽ സംസ്ഥനത്തേക്ക് കടന്നതായി സൂചനയെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് അഞ്ചു വയസുകാരനെ അച്ഛൻ ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയം പൊള്ളിക്കുകയും ചെയ്തത്.  വികൃതി കാണിച്ചതിനായിരുന്നു സുൽത്താൻ ബത്തേരിയിലെ വാടക വീട്ടിൽ വെച്ച് മകനോടുള്ള പിതാവിന്‍റെ ക്രൂരത. സംഭവത്തിൽ ബത്തേരി പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് വിവരം. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമാണ് പിതാവിനെതിരെ കേസെടുത്തത്. സംഭവത്തിൽ അമ്മയുടെ മൊഴി […]

അഞ്ചു വയസ്സുകാരി സ്‌കൂളിൽ ബലാത്സംഗത്തിനിരയായി : ജീവനക്കാരൻ അറസ്റ്റിൽ ; പിടിയിലായത് മൂന്നു പെൺകുട്ടികളുടെ പിതാവ്

സ്വന്തം ലേഖിക ന്യുഡൽഹി: ദക്ഷിണ ഡൽഹിയിലെ ഒരു സ്വകാര്യ സ്‌കൂളിൽ പ്രൈമറി ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ തൂപ്പുകാരൻ അറസ്റ്റിൽ. അഞ്ചു വയസ്സുകാരി പീഡന വിവരം വീട്ടിൽ തുറന്നുപറഞ്ഞതോടെ സ്‌കൂൾ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് മൂന്നു പെൺകുട്ടികൾ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. 2008 മുതൽ സ്‌കൂളിൽ തൂപ്പുകാരനായി ജോലി ചെയ്യുന്ന വിജയ് കുമാർ (45) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പെൺകുട്ടികളെ ശുചിമുറിയിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. മുൻപ് ഒരിക്കലും ഇത്തരമൊരു ആക്ഷേപം ഇയാൾക്കെതിരെ ഉയർന്നിട്ടില്ലാത്തതിനാൽ സ്‌കൂൾ അധികൃതരും […]