കൊട്ടിഘോഷിച്ച് അവതരിച്ചു, ലക്ഷ്യം പൂര്‍ത്തീകരിക്കാത്ത ഒടുക്കം; 2,000 രൂപാ നോട്ടുകള്‍ ഇനി എന്ത് ചെയ്യും ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് 2,000 രൂപാ നോട്ടുകൾ പിൻവലിച്ച വാർത്ത പുറത്ത് വന്നതോടെ ഇവ എങ്ങനെ ഇനി കൈകാര്യം ചെയ്യുമെന്ന സംശയത്തിലാണ് പലരും. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസർവ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ 30 വരെ ഇവ മാറിയെടുക്കാനുള്ള സമയം നൽകുന്നത് കൊണ്ട് ഇത് ആളുകളെ ബാധിക്കില്ല എന്നാണ് അധികൃതർ പറയുന്നത്. 2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ […]