play-sharp-fill
സ്വിമ്മിങ് പൂളിൽ വച്ച് കുഴഞ്ഞു വീണു: ബംഗളുരുവിൽ മലയാളി നീന്തൽ പരിശീലകൻ മരിച്ചു

സ്വിമ്മിങ് പൂളിൽ വച്ച് കുഴഞ്ഞു വീണു: ബംഗളുരുവിൽ മലയാളി നീന്തൽ പരിശീലകൻ മരിച്ചു

സ്വന്തം ലേഖകൻ

ബം​ഗളൂരു: ബംഗളുരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. പാലക്കാട് കൊടുവായൂർ സ്വദേശി അരുൺ ആണ് മരിച്ചത്. ഇന്ദിരാ നഗർ എച്ച്എഎൽ സെക്കന്റ് സ്റ്റേജിൽ പ്രവർത്തിക്കുന്ന സ്വിമ്മിങ്ങ് അക്കാദമിയിലെ നീന്തൽ കുളത്തിലേക്ക് ഇന്നലെ വൈകീട്ട് കുഴഞ്ഞുവീഴുകയായിരുന്നു.

രണ്ടുമാസം മുൻപാണ് അക്കാദമിയിലെ സ്വിമ്മിങ്ങ് കോച്ചായി അരുൺ ജോലിക്ക് ചേർന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group