
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയ്ക്ക് പിന്നാലെ എത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുപ്രീംകോടതി വിധിയെ സർക്കാർ കരുതലോടെയാണ് നേരിട്ടത്. സർക്കാർ കോടതി വിധി സ്വാഗതം ചെയ്യുകയും വിധി അംഗീകരിക്കുന്നതായി പ്രസ്താവിക്കുകയും ചെയ്തു. ഇതോടെ ജനാധിപത്യ കേരളത്തിൽ താമസിക്കുന്ന രാജ ഭക്തരും ആവേശത്തിലായി. എന്നാൽ, രാജഭക്തരെയും രാജാവിനെയും ക്ഷേത്രത്തിലെ പുതിയ ഭരണ സമിതിയെയും കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിക്കാലമാണ്.
കോടതി വിധി അനുസരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഈടാക്കിയ 11.70 കോടിയോളം രൂപ തിരിച്ചു നല്‍കേണ്ടി വരും. ഈ തുക നൽകേണ്ടി വന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ക്ഷേത്രം കൂപ്പുകുത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ സുരക്ഷ തുടരുന്നതിനായുള്ള തുകയും ക്ഷേത്രം തന്നെ വഹിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ക്ഷേത്രത്തിലെ നടവരവ് ശമ്പളത്തിനു ഉപയോഗിക്കരുത്, ശമ്പളത്തിനായുള്ള തുക ക്ഷേത്രം ട്രസ്റ്റ് പ്രത്യേകമായി കണ്ടെത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ഏകദേശം മുന്നൂറോളം പോലീസുകാരാണ് ക്ഷേത്ര സുരക്ഷയ്ക്ക് മാത്രമായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അവരുടെ ചെലവ് ഉള്‍പ്പെടെ വഹിക്കണം എന്നാണ് സുപ്രീംകോടതി വിധിയില്‍ പറയുന്നത്.
എന്നാല്‍ തലസ്ഥാനത്ത് കോവിഡ് രൂക്ഷമായതോടെ ക്ഷേത്രത്തിലെ വരുമാനം തീരെ ലഭിക്കാത്ത അവസ്ഥയിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ആഗസ്റ്റിലെ ശമ്പളം നല്‍കുന്നത് പ്രതിസന്ധിയിലാകും എന്നാണ് കണക്കുകൂട്ടല്‍.
സര്‍ക്കാരിന് നല്‍കാനുള്ള 11.70 കോടി രൂപ കൂടാതെ, മാസംതോറും രണ്ടരക്കോടിയോളം രൂപ അധികമായി സുരക്ഷയ്ക്ക് കണ്ടെത്തണം. ശമ്പളത്തിനും മാത്രം മാസം ഒരു കോടി രൂപയോളം വേണം. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ 50 ലക്ഷവും എസ്റ്റാബ്ലിഷ്മെന്റ് ചെലവ് 15 ലക്ഷവും നിത്യ പൂജയ്ക്കും മറ്റ് ചടങ്ങുകള്‍ക്കും ആയി 30 ലക്ഷവും ആണ് ആവശ്യമായി വരുന്നത്.
വര്‍ഷം 20 കോടി രൂപയോളം വരുമാനം ലഭിച്ചിരുന്ന ക്ഷേത്രത്തിന് ഇപ്പോള്‍ ലോക്ക് ഡൗണ്‍ലോഡ് മൂലം വരുമാനം പൂര്‍ണ്ണമായും നിലച്ചു. മാര്‍ച്ച് 21 മുതല്‍ ദര്‍ശനം നിര്‍ത്തലാക്കിയിരിക്കുകയാണ്, ഓണ്‍ലൈന്‍ വഴിപാട് വഴി ലഭിക്കുന്ന എട്ടു ലക്ഷത്തോളം രൂപ മാത്രമാണ് ഇപ്പോള്‍ ക്ഷേത്രത്തിന്റെ മാസവരുമാനം.
ഈ സാഹചര്യത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കിയാൽ ക്ഷേത്രം ഭരണ സമിതി കൂടുതൽ പ്രതിസന്ധിയിലാകും.







