Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുംബൈ : കോവിഡ് സ്ഥിരീകരിച്ച മുൻ ലോക സുന്ദരി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും അഞ്ചാം ദിവസം ആശുപത്രിയിലേയ്ക്ക് മാറ്റി. മുംബൈയിലെ നാനാവതി ആശുപത്രിയിലെ ഐസോലേഷനിലേയ്ക്കാണ് ഇരുവരെയും മാറ്റിയത്. കഴിഞ്ഞ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച ഇരുവരും അഞ്ചു ദിവസമായി ഐസലോഷനിലായിരുന്നു.

ബച്ചൻ കുടുംബത്തിൻ്റെ ഉടമസ്ഥതയിൽ ജുഹു ബീച്ചിനു സമീപമുള്ള ‘ജല്‍സ’ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനില്‍ കഴിഞ്ഞിരുന്നത്. ഇതു നഗരസഭാ അധികൃതര്‍ സീല്‍ ചെയ്തതോടെയാണ് ഐശ്വര്യയും മകളും ആശുപത്രിയിലേക്ക് മാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐശ്വര്യയെയും ആരാധ്യയെയും നാനവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ സുഖമായി ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതോടൊപ്പം ഐശ്വര്യയ്ക്ക് വൈദ്യസഹായം ആവശ്യമാണെന്നും ഇവര്‍ പറഞ്ഞു.

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിവരും നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും നില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

ഇരുവരും ഒരാഴ്ചയോളം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും വ്യക്തമാക്കിയിരുന്നു.
ജൂലൈ 11 നായിരുന്നു അമിതാഭിനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പിറ്റേ ദിവസം തന്നെ ഇരുവരും ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയായിരുന്നു.

അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ബച്ചന്‍ കുടുംബത്തിലെ 30 ജോലിക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.