‘ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ‘ സുരേഷ് കുറുപ്പ്; മറിച്ചുള്ള വാർത്തകൾ ശരിയല്ലെന്ന് സുരേഷ് കുറുപ്പിൻ്റെ ഔദ്യോഗിക വിശദീകരണം

‘ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ‘ സുരേഷ് കുറുപ്പ്; മറിച്ചുള്ള വാർത്തകൾ ശരിയല്ലെന്ന് സുരേഷ് കുറുപ്പിൻ്റെ ഔദ്യോഗിക വിശദീകരണം

സ്വന്തം ലേഖിക

കോട്ടയം: മാധ്യമങ്ങളിൽ വന്ന വാർത്തയിൽ വിശദീകരണവുമായി കെ സുരേഷ് കുറുപ്പ്.

“ഞാൻ രാഷ്ട്രീയപ്രവർത്തനമവസാനിപ്പിക്കുന്നു എന്ന സൂചനകളോടെ വന്നിട്ടുള്ള വാർത്തയിൽ പത്രലേഖകനോട് ഞാനായി പറഞ്ഞ ഒരു വാചകമേയുളളൂ , ‘ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല ‘ എന്നതാണത് . വേണമെങ്കിൽ ഒരാഴ്ച കഴിഞ്ഞ് സംസാരിക്കാം എന്നും പറഞ്ഞിരുന്നു. മറ്റുള്ളതൊന്നും ഞാൻ പറഞ്ഞതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നെയും ഞാൻ നിലകൊള്ളുന്ന രാഷ്ട്രീയ നിലപാടുകളേയും സ്നേഹിച്ച ജനങ്ങൾക്കിടയിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാവില്ല. അങ്ങനെ സംഭവിച്ചാൽ അത് ഞാൻ എന്നെത്തന്നെ മറക്കുന്നതിന് തുല്യമായിരിക്കും .
എല്ലാവരുടേയും സ്നേഹത്തിനും കരുതലിനും നന്ദിയും അഭിവാദ്യങ്ങളും – കെ . സുരേഷ് കുറുപ്പ് പറഞ്ഞു.