പിണറായി സർക്കാർ നടപ്പിലാക്കിയ ഇലക്ട്രിസിറ്റി ചാർജ് വർദ്ധനക്കെതിരെ പ്രതിഷേധം ; ബിജെപി കൂരോപ്പട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരോപ്പട KSEB ഓഫീസിന്റെ മുൻപിലായിരുന്നു പ്രതിഷേധ യോഗം

പിണറായി സർക്കാർ നടപ്പിലാക്കിയ ഇലക്ട്രിസിറ്റി ചാർജ് വർദ്ധനക്കെതിരെ പ്രതിഷേധം ; ബിജെപി കൂരോപ്പട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരോപ്പട KSEB ഓഫീസിന്റെ മുൻപിലായിരുന്നു പ്രതിഷേധ യോഗം

Spread the love

സ്വന്തം ലേഖിക

കോട്ടയം :സാധാരണക്കാരുടെ ജനജീവിതം കഷ്ടത്തിലാക്കിക്കൊണ്ട് പിണറായി സർക്കാർ നടപ്പിലാക്കിയ ഇലക്ട്രിസിറ്റി ചാർജ് വർദ്ധനവിന് എതിരെയുള്ള പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി സോബിൻലാൽ ഉൽഘാടനം ചെയ്ത് സംസാരിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി വർഗിസ് താഴത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് രവിശങ്കർ മണ്ഡലം സെക്രട്ടറി ബിജയ് ബി നായർ , പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.കെ രാജൻ വാർഡ് മെബർമാരായ പി.എസ് രാജൻ, മഞ്ജു കൃഷ്ണകുമാർ, സന്ധ്യ ജി നായർ കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് എ ജി സദാശിവൻ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കല്ലടപ്പള്ളി ,കർഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് സത്യൻ ഒ ബി.സി മോർച്ച പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞു മോൻ, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ രാഘവൻ , പദ്മകുമാർ അനിഷ് കൃഷ്ണൻ , ,അജിൻ വർഗിസ്, അനിൽ കുമാർ , എന്നിവർ പങ്കെടുത്ത് പ്രധിക്ഷേധിച്ച് സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group