Spread the love

തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡിന് പിന്നാലെ മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിയെ മന്ത്രി വിളിപ്പിച്ചു. സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡിജിപി മന്ത്രിക്ക് വിശദീകരണം നല്‍കും. ആക്രമണം ആസൂത്രിതമാണെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.

video
play-sharp-fill

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് നാല് പേരെ കൂടി പൊലീസ് പിടികൂടി. റെയ്ഡിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

“കൊല്ലേടാ” എന്ന് ആക്രോശിച്ച്‌ ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ ആക്രമിച്ചതായും, വടി ഉപയോഗിച്ച് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് പരുക്കേല്‍പ്പിച്ചതായും പരാതിയിലുണ്ട്. ഡ്രൈവറെ ഇഷ്ടിക ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും, പ്രതികളെ തടയാന്‍ ശ്രമിച്ച പൊലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ കല്ലും വടിയും ഉപയോഗിച്ച് ആക്രമണം ഉണ്ടായതായും എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group