ചോദ്യ പേപ്പർ വ്യാപകമായി ചോർന്നതിന് തെളിവില്ല; നീറ്റ് യു.ജി പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവ്
ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവ്.
പരീക്ഷ നടത്തിപ്പിൽ വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാൽ, പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകൾ കണ്ടെത്താനായിട്ടില്ലെന്നും വീണ്ടും പരീക്ഷ നടത്തിയാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
24 ലക്ഷം വിദ്യാർത്ഥികളെയാണ് പുനഃപരീക്ഷ ബാധിക്കുക. ചോദ്യ പേപ്പർ വ്യാപകമായി ചോർന്നതിന് തെളിവില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി പരീക്ഷയുടെ പവിത്രയെ അത് ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. നീറ്റ് പരീക്ഷയിൽ വ്യാപകമായ ചോദ്യപേപ്പർ ചോർച്ച നടന്നിട്ടില്ലെന്നാണ് സി.ബി.ഐ അന്വേഷണത്തിലും കണ്ടെത്തിയത്.
155 പേർക്കാണ് ചോദ്യപേപ്പർ ചോർച്ച മൂലം ഗുണമുണ്ടായത്. ബിഹാറിലെ പട്ന, ഝാർഖണ്ഡിലെ അസാരിബാഗ്, ഗുജറാത്തിലെ ഗോധ്ര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ക്രമക്കേട് നടന്നത് എന്നായിരുന്നു സി.ബി.ഐയുടെ അന്വേഷണ റിപ്പോർട്ട്.