
കോട്ടയം: ഇന്ത്യൻ ഉപരാഷ്ട്രപതി 31.05.2026 തീയതി ഞായറാഴ്ച കോട്ടയം സന്ദർശിക്കുന്നതിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അന്നേ ദിവസം ഉച്ചക്ക് 1 മണി മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. നിയന്ത്രണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
⛔ എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ സിമന്റ് കവലയിൽ നിന്നും തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറത്തൂട്ടി വഴി ചാലുകുന്നിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.
⛔ കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവാതുക്കലിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഇല്ലിക്കൽ വഴി പോകേണ്ടതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

⛔ എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകേണ്ടതാണ്.
⛔ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്നും കെ.കെ. റോഡ് വഴി മണർകാട്, പാമ്പാടി ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ മണിപ്പുഴ ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് കൊല്ലാട്, ദേവലോകം വഴി കഞ്ഞിക്കുഴി ജംഗ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.
⛔ നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും മണർകാട്, പുതുപ്പള്ളി, കൊല്ലാട് ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ സിയേഴ്സ് ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് മംഗളം ജംഗ്ഷനിൽ എത്തി വട്ടമൂട് പാലം വഴി കഞ്ഞിക്കുഴി ജംഗ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.
⛔ മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിൽ നിന്നും വരുന്ന കെ.എസ്.ആർ.ടി.സി., പ്രൈവറ്റ് ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ദേവലോകം, കൊല്ലാട് വഴി മണിപ്പുഴ ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.
⛔ മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളിൽ നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പട്ടിത്താനം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഏറ്റുമാനൂർ–മണർകാട് ബൈപ്പാസ്, പുതുപ്പള്ളി വഴി പോകേണ്ടതാണ്.
⛔ മണർകാട് ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഏറ്റുമാനൂർ–മണർകാട് ബൈപ്പാസ് വഴി പൂവത്തുംമൂട് ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് സംക്രാന്തി വഴിയും, ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പേരൂർ വഴിയും പോകേണ്ടതാണ്.
⛔ മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുടയംപടി, ചാലുകുന്ന് ജംഗ്ഷൻ വഴി അറത്തൂട്ടി ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് തിരുവാതുക്കൽ ജംഗ്ഷൻ, പാറേച്ചാൽ ബൈപ്പാസ് വഴി പോകേണ്ടതാണ്.
⛔ 31.05.2026 തീയതി രാവിലെ 11.00 മണി മുതൽ ബഹു. ഉപരാഷ്ട്രപതിയുടെ സന്ദർശനം അവസാനിക്കുന്നതുവരെ ചരക്ക് വാഹനങ്ങൾക്ക് കോട്ടയം ടൗണിൽ പ്രവേശനം അനുവദിക്കുന്നതല്ല.







