Spread the love

കോട്ടയം: മണർകാട് സ്വദേശിയായ ജോസഫിന് മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ നഷ്ടമായ വിലമതിക്കാനാകാത്ത വിവാഹ മോതിരം മണിക്കൂറുകൾക്കകം തിരികെ ലഭിച്ചു. തിരുവാർപ്പ് ഭാഗത്ത് കുളിക്കുമ്പോൾ കൈവിരലിൽ നിന്ന് ഊരിപ്പോയ സ്വർണ്ണ മോതിരമാണ് ഇന്നലെ നഷ്ടപ്പെട്ടത്.

video
play-sharp-fill

സംഭവത്തെ തുടർന്ന് കോട്ടയം ഫയർഫോഴ്‌സിനെ സമീപിച്ചെങ്കിലും, അവർ  നന്മ കൂട്ടം പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ സംഘാംഗങ്ങളായ പി.പി. ജഹനാസ്, ഹാരിസ് പുളിക്കിൽ, അഫ്സൽ, ഷാമോൻ, ഫസൽ ചേകംപറമ്പിൽ (അച്ചു) എന്നിവർ ആഴമുള്ള ഭാഗത്ത് അപകടസാധ്യത അവഗണിച്ച് അരമണിക്കൂറിലേറെ നീണ്ട തിരച്ചിൽ നടത്തി.

അവസാനം വെള്ളത്തിനടിയിൽ കണ്ടെത്തിയ സ്വർണ്ണ മോതിരം സുരക്ഷിതമായി പുറത്തെടുത്തു ഉടമയ്ക്ക് കൈമാറി. മനുഷ്യത്വവും സാമൂഹിക ഉത്തരവാദിത്തവും തെളിയിച്ച യുവാക്കളുടെ ഈ കൂട്ടായ്മ നാട്ടുകാരുടെ അഭിനന്ദനം നേടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group