Spread the love

കൊച്ചി: ആലുവയില്‍ അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്രിസ്റ്റല്‍ രാജിന് ഇരട്ട ജീവപര്യന്തം.

video
play-sharp-fill

പെരുമ്പാവൂർ അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ക്രിസ്റ്റല്‍ രാജിനെതിരെ കാപ്പയും ചുമത്തിയിട്ടുണ്ട്.

2023 സെപ്റ്റംബർ ഏഴിനായിരുന്നു നടുക്കുന്ന സംഭവം. ആലുവയിലെ ചാത്തൻപുറത്ത് മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന എട്ടുവയസ്സുകാരിയെ ആണ് തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയായ ക്രിസ്റ്റല്‍ രാജ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ കാണാതായതോടെ നാട്ടുകാരും പൊലീസും തെരച്ചില്‍ നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി, കുട്ടിയെ പാടത്ത് ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.

ആലുവയിലെ മാർത്താണ്ഡവർമപ്പാലത്തിൻ്റെ അടിയില്‍ പെരിയാറിനോട് ചേർന്നുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.