Spread the love

ഡൽഹി: സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന തിയതിയില്‍ മാറ്റം.

video
play-sharp-fill

ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജൂണ്‍ ഒന്നു മുതല്‍ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ മാസം 26 മുതല്‍ 29 വരെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നല്‍കാമെന്നായിരുന്നു സി ബി എസ് ഇ ആദ്യം വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് ഇപ്പോള്‍ തീയതി നീട്ടി നിശ്ചയിച്ചതെന്ന് സി ബി എസ് ഇ അറിയിച്ചു. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കാനായുള്ള ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രവർത്തനം ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്നും സി ബി എസ് ഇ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സി ബി എസ് ഇ പരീക്ഷ നടത്തിപ്പില്‍ വീഴ്ച്ച വരുത്തിയ കോംപ്റ്റ് (COEMPT) കമ്പനിക്ക് പിഴ ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്. OSM സംവിധാനം നടപ്പാക്കുന്നതില്‍ വരുത്തിയ വീഴ്ച്ചയിലാണ് നടപടി.

പിഴവ് കേന്ദ്രമന്ത്രി സമ്മതിച്ചതോടെ ഗ്രേസ് മാർക്ക് ആവശ്യം വിദ്യാർത്ഥികള്‍ ശക്തമാക്കുകയാണ്. ഇതിനിടെ OSM സംവിധാനത്തെ പുകഴ്ത്തുന്ന രീതിയില്‍ റീലുകളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ സ്കൂളുകള്‍ക്ക് സി ബി എസ് ഇ അധികൃതർ നിർദ്ദേശം നല്‍കിയതില്‍ വിമർശനം ശക്തമായിട്ടുണ്ട്.