play-sharp-fill
സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു…! തൊഴിൽ സമയം പുനഃക്രമീകരിച്ച് ഉത്തരവ് ; പുതിയ ഉത്തരവ്  ഇന്ന് മുതൽ നിലവിൽ

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു…! തൊഴിൽ സമയം പുനഃക്രമീകരിച്ച് ഉത്തരവ് ; പുതിയ ഉത്തരവ് ഇന്ന് മുതൽ നിലവിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വേനൽ കടുത്ത് തുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ച് ഉത്തരവായി. താപനില ഉയർന്നതോടെ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് തൊഴിൽ സമയം പുനഃക്രമീകരിച്ചിരിക്കുന്നത്.

ഇന്ന് മുതൽ ഏപ്രിൽ 30 വരെ പുനക്രമീകരിച്ച് ലേബർ കമ്മീഷണർ ഡോ.എസ്.ചിത്ര ഉത്തരവിട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്നുവരെ വിശ്രമവേളയായിരിക്കും. ജോലി സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു മണി വരെയുള്ള സമയങ്ങളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലുമാണ്
ക്രമീകരിച്ചിക്കുന്നത്.

എന്നാൽ സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി. തൊഴിൽ മേഖലകളിൽ നടത്തുന്ന പരിശോധനകളോടൊപ്പം കൺസ്ട്രക്ഷൻ സൈറ്റുകൾക്കും റോഡ് നിർമ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നൽകിക്കൊണ്ട് ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദൈനംദിന പരിശോധന നടത്തുമെന്നും ലേബർ കമ്മീഷണർ അറിയിച്ചു.

 

Tags :