Spread the love

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. നെയ്യാറ്റിന്‍കര സ്വദേശി വിനീതാണ് ഗേറ്റ് രണ്ടിന് മുകളിലെ മരത്തില്‍ കയറി ഭീഷണി മുഴക്കിയത്. ഹോട്ടല്‍ ജീവനക്കാരനാണ് ഇയാള്‍.

video
play-sharp-fill

രണ്ടുമാസമായി ശമ്പളം നല്‍കുന്നില്ലെന്ന് യുവാവ് പറഞ്ഞു. പൊലീസ് അനുനയിപ്പിച്ച്‌ യുവാവിനെ താഴെയിറക്കി. ഞാന്‍ രണ്ടുമാസം ജോലി ചെയ്തു, എന്നിട്ടും പൈസ തന്നില്ല. പൈസ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞു ഊളന്‍പാറയില്‍ കൊണ്ടുപോകുമെന്ന്. പൊറോട്ട അടിയാണ് ജോലി. രാവിലെ ഏഴ് മണിക്ക് കേറിയാല്‍ രാത്രി 11 വരെ ജോലി ചെയ്യണം. രണ്ട് മാസമായി ജോലി ചെയ്യണം. ആയിരം രൂപയാണ് എനിക്ക് പറഞ്ഞത്. കള്ളക്കണക്കൊക്കെ എഴുതിവെച്ചിട്ട് എനിക്കിപ്പോ ശമ്പളം തരുന്നില്ലെന്നും യുവാവ് പറഞ്ഞു.