Spread the love

കോട്ടയം:  പൊതുജനങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ സ്വമേധയാ നല്‍കാന്‍ കഴിയുന്ന സെന്‍ഫ് എന്യുമറേഷന്‍ നടപടികള്‍ക്ക് നാളെ കൂടി അവസരം. ജൂണ്‍ 30 ചൊവ്വാഴ്ച രാത്രി 12 മണിയോടെ കേരളത്തിലെ സെല്‍ഫ് എന്യുമറേഷൻ സൗകര്യത്തിനുള്ള സമയപരിധി അവസാനിക്കും.

video
play-sharp-fill

പിന്നീട് സെൻസസ് പോർട്ടലില്‍ സ്വന്തം വീടിന്റെ വിവരങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കാൻ സാധിക്കില്ല. നിരവധിപ്പേർ ഇതിനോടകം തന്നെ സെല്‍ഫ് എന്യുമറേഷൻ പൂർത്തിയാക്കിക്കഴിഞ്ഞു. ഇനിയും വിവരങ്ങള്‍ നല്‍കാത്തവർക്ക് അവസാന അവസരം ഇന്ന് കൂടി മാത്രമായിരിക്കും. ജൂലൈ ഒന്ന് മുതല്‍ പ്രത്യേകം നിയോഗിക്കപ്പെട്ട സെൻസസ് എന്യുമറേറ്റർമാർ ഓരോ വീടുകളിലുമെത്തി വിവര ശേഖരണം ആരംഭിക്കും.

 

സ്വന്തം വീടിന്റെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ സ്വന്തമായി തന്നെ രേഖപ്പെടുത്താൻ അവസരമൊരുക്കുന്ന സെല്‍ഫ് എന്യുമറേഷൻ പൂര്‍ണമായി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. https://se.census.gov.in/ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്. മൊബൈല്‍ ഫോണില്‍ നിന്ന് തന്നെ നടപടികള്‍ പൂർത്തിയാക്കാം. സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുമ്പോള്‍ ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കണം. തുടര്‍ന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര് നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ ഒരു വീടിന്റെ വിവരങ്ങള്‍ നല്‍കാന്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി കൂടി നല്‍കുന്നതോടെ അടുത്ത നടപടിയിലേക്ക് പ്രവേശിക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗണ്‍, സ്ഥലം എന്നിവ നല്‍കിയാല്‍ അതത് വ്യക്തികളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതില്‍ നിന്ന് വീട് നിലവില്‍ക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുടര്‍ന്നാണ് സെന്‍സസ് ചോദ്യങ്ങള്‍ ദൃശ്യമാവുക. ആകെ 34 ചോദ്യങ്ങളാണ് സെന്‍സസ് വിവരശേഖരണത്തിന്റെ ഭാഗമായുള്ളത്. ഇവ നല്‍കിക്കഴിഞ്ഞാല്‍ സെല്‍ഫ് എന്യുമറേഷൻ ഐ.ഡി ലഭിക്കും. ഇത് സൂക്ഷിച്ച്‌ വെയ്ക്കണം. വീട്ടില്‍ സെൻസസ് ഉദ്യോഗസ്ഥർ വിവരശേഖരണത്തിന് എത്തുമ്പോള്‍ ഈ 11 അക്ക ഐ.ഡി അവർക്ക് നല്‍കിയാല്‍ മതിയാവും.

ജൂണ്‍ 16ന് ആരംഭിച്ച സെല്‍ഫ് എന്യൂമറേഷനില്‍ ഇതുവരെ 47465 കുടുംബങ്ങള്‍ സെല്‍ഫ് എന്യുമറേഷൻ നടത്തി. ജൂലൈ 1 മുതല്‍ ജൂലൈ 31 വരെ എന്യുമറേറ്റർമാർ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും.

സെല്‍ഫ് എന്യുമേറേഷൻ നടത്തിയിട്ടുള്ള കുടുംബങ്ങള്‍ ഓണ്‍ലൈനില്‍ ലഭിച്ച സെല്‍ഫ് എന്യുമറേഷൻ ഐഡി എന്യുമറേറ്റർമാർക്ക് നല്‍കണം. ഇത് പരിശോധിച്ച്‌ വിവരങ്ങള്‍ സ്ഥിരീകരിച്ചശേഷം എന്യുമറേറ്റർമാർ വിവര ശേഖരണം പൂർത്തീകരിക്കും.

ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന എന്യുമറേഷനുവേണ്ടി ജില്ലയില്‍ 3144 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത് ഇവരുടെ മേല്‍നോട്ടത്തിനായി 537 ചാർജ് ഓഫീസർമാരുമുണ്ട്.

പ്രിൻസിപ്പല്‍ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണയാണ് ജില്ലയിലെ സെസൻസ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ ചേർന്ന യോഗം സെല്‍ഫ് എന്യുമേഷൻ പ്രവർത്തനങ്ങളും ഭവന സന്ദർശനത്തിനുള്ള ക്രമീകരണങ്ങളും വിലയിരുത്തി.

സെൻസസ് പ്രവർത്തനങ്ങള്‍ സുഗമമായി നിർവഹിക്കുന്നതിന് എല്ലാവരും എന്യുമറേറ്റർമാരുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.

എന്യുമേറഷന് വീടുകളില്‍ പോകുന്ന ജീവനക്കാർക്ക് വോളണ്ടിയർമാരുടെ പിന്തുണ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

പ്രാദേശിക ജനപ്രതിനിധികള്‍, എസ്.സി, എസ്.ടി പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന, തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കാൻ ശ്രിമിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. ആവശ്യമായ മേഖലകളില്‍ പോലീസും വനംവകുപ്പും പിന്തുണ നല്‍കും.