
മലപ്പുറം: മണല്‍ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായുള്ള വഴിവിട്ട ബന്ധത്തില്‍ മലപ്പുറം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോണ്‍സ്റ്റബിള്‍ കെ.ജിനേഷിനെതിരെയാണ് നടപടി.
വകുപ്പുതല അന്വേഷണം നടത്താൻ മലപ്പുറം എസ്എച്ച്ഒക്ക് ചുമതല. തിരൂർ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ അച്ചടക്ക ലംഘനം നടത്തിയത്.
അനധികൃത മണല്‍ കടത്തു മാഫിയ സംഘങ്ങളുമായി ഇയാള്‍ വഴിവിട്ട് സുഹൃത്തു ബന്ധം സ്ഥാപിച്ചെന്നും കാപ്പ കേസ് പ്രതിയുടെ ഇടനിലക്കാരനോടൊപ്പം വിനോദ യാത്ര നടത്തിയെന്നും റിപ്പോർട്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് പല രഹസ്യ നീക്കങ്ങളും മണല്‍ കടത്തു സംഘങ്ങള്‍ക്ക് ചോർത്തി നല്‍കിയതായും സംശയമെന്ന് റിപ്പോർട്ട്.







