
സ്വന്തം ലേഖകൻ
കൊച്ചി: അങ്കമാലി മഞ്ഞപ്രയിൽ വിരണ്ടോടിയ പോത്തിന്റെ പരാക്രമം. ബൈക്ക് യാത്രികൻ ഉൾപ്പടെ ആറ് പേർക്ക് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. കൂടാതെ പിടിച്ചു കെട്ടാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനേയും പോത്ത് കുത്തി.
വിരണ്ടോടിയ പോത്ത് എയർപോർട്ട് മറ്റൂർ കരിയാട് റോഡിന്റെ നടുക്കായി നിലയുറപ്പിക്കുകയായിരുന്നു. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തി. അതിനിടെ വണ്ടി ഓടിച്ചുപോകാൻ ശ്രമിച്ച സ്കൂട്ടർ യാത്രികനെ കുത്തിവീഴ്ത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിഥി തൊഴിലാളിക്കും പരിക്കേറ്റു. ഏറെ നേരത്തെ ശ്രമഫലമായാണ് നാട്ടുകാരുംഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് പോത്തിനെ പിടിച്ചുകെട്ടിയത്. കുത്തേറ്റവരുടെ പരിക്ക് ഗുരുതമല്ല.







