കോട്ടയത്ത് ചികിത്സയിൽ ഇരുന്ന, കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു
കോട്ടയം: കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം ബിസിഎം കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ദേവിക (18) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് പെൺകുട്ടി ബിസിഎം കോളേജിലെ കെട്ടിടത്തിൽ നിന്ന് ചാടിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ മാനസിക സംഘർഷത്തെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.
(കുറിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് അത്തരം ചിന്തകൾ ഉണ്ടാകുമ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471-2552056)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News K
0