play-sharp-fill
ആറാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ; തോർത്ത് കഴുത്തിൽ കുരുങ്ങി മരിച്ചതെന്ന് പ്രാഥമിക നിഗമനം

ആറാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ; തോർത്ത് കഴുത്തിൽ കുരുങ്ങി മരിച്ചതെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖക

കണ്ണൂർ:ആറാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ . പെരുമാച്ചേരിയിലെ സുരേശൻ-ഷീബ ദമ്പതികളുടെ മകൻ കെ ഭഗത് ദേവ് (11) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. തോർത്ത് കഴുത്തിൽ കുരുങ്ങിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ചെക്കിക്കുളം രാധാകൃഷ്ണ എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഭഗത്. ഗോകുൽ സഹോദരനാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group