ഇന്‍റര്‍വ്യൂവിന് പോവാൻ റെയിൽ വേ സ്റ്റേഷനിലെത്തിയ യുവാവിനെ പ്ലാറ്റ്‍ഫോമില്‍ വെച്ച് തെരുവുനായ ആക്രമിച്ചു ; സംഭവം ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ
ആലപ്പുഴ : ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ യുവാവിന് നേരെ തെരുവുനായയുടെ ആക്രമണം. തെരുവുനായയുടെ കടിയേറ്റ യുവാവിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവാവിന്‍റെ കാലിനാണ് കടിയേറ്റത്. ഇന്ന് രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ വെച്ചാണ് സംഭവം. പ്ലാറ്റ്‍ഫോമിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ നായ ആക്രമിക്കുകയായിരുന്നു.
എറണാകുളത്ത് ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാൻ പോകുകയായിരുന്ന യുവാവിനാണ് നായയുടെ കടിയേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ യുവാവിന് ഇന്‍റര്‍വ്യുവിന് പോകാനായില്ല. ആലപ്പുഴ റെയില്‍വെ സ്റ്റേഷനിലെ തെരുവുനായകളുടെ ശല്യം സംബന്ധിച്ച് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു.
Third Eye News Live
0