തെരുവുനായ ശല്യം രൂക്ഷം; പാറത്തോട് തെരുവുനായയുടെ കടിയേറ്റ് വിദ്യാർഥിയടക്കം മൂന്നു പേർക്ക് പരിക്ക്
പാറത്തോട്: തെരുവുനായയുടെ കടിയേറ്റ് വിദ്യാർഥിയടക്കം മൂന്നു പേർക്ക് പരിക്ക്. സ്കൂള്‍ വിദ്യാര്‍ഥി പുത്തന്‍പ്ലാക്കല്‍ അമാന്‍ അഷറഫ് (ഒൻപത്), തെക്കേപുതുക്കോട്ട് അബ്ദുള്‍ സലാം (70), സിഎസ്ഐ ഭാഗം സജി പാറപ്ലാക്കല്‍ എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. അബ്ദുള്‍ സലാമിനെ കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയോടെ ഇടക്കുന്നം ഗവൺമെന്റ് സ്കൂളിന് സമീപമാണ് സംഭവം. സ്കൂളില്‍നിന്ന് വീട്ടിലേക്ക് വരുന്ന വഴിക്ക് വാരിക്കാട് കവലയില്‍ വച്ചാണ് അമാനെ തെരുവുനായ അക്രമിക്കുന്നത്.
വിദ്യാര്‍ഥിയെ കടിച്ച ശേഷം ഓടിയ നായ തന്നെയാണ് മറ്റുള്ളവരെയും അക്രമിച്ചതെന്ന് കരുതുന്നു. പ്രദേശത്ത് നിരവധി പേരെ തെരുവുനായ അക്രമിക്കാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ പറയുന്നു. മേഖലയില്‍ പലയിടങ്ങളിലും തെരുവുനായയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group