Spread the love

ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 24കാരിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ഒന്നാം പ്രതി പെരുങ്കടവിള പുലിക്കോട്ടുകോണം സ്വദേശി ഉണ്ണിയെന്ന് വിളിക്കുന്ന വിപിൻ കുമാർ (29), രണ്ടാംപ്രതി കൊല്ലയിൽ അമരവിള സ്വദേശി സജിൻ (28) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇക്കഴിഞ്ഞ ഏപ്രിൽ 11ആം തീയതി സജിന്റെ ആളൊഴിഞ്ഞ വീട്ടിലേക്ക് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി ലൈം​ഗികമായി ഉപദ്രവിക്കുകയായിരുന്നു. യുവതി നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് പീഡനവിവരം പുറത്തായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ജി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.