
കൊല്ലം: കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകളില്‍ ടിക്കറ്റ് ചാർജിനെക്കാള്‍ അധികം 20 രൂപ നല്കിയാല് ഇഷ്ടമുള്ളിടത്തു നിന്ന് കയറാനും ഇറങ്ങാനും ബസ് നിർത്തുന്ന പദ്ധതിക്കു തുടക്കം.
20 രൂപയടച്ചാല്‍ ബസിന്റെ റൂട്ടില്‍ ഏത് ചെറിയ സ്റ്റോപ്പില്‍ നിന്നും കയറാനും ഇറങ്ങാനും സാധിക്കും.20 രൂപയും ഓണ്‍ലൈനായി അടയ്ക്കാം. കയറാനും ഇറങ്ങാനും സൗകര്യമുള്ള സ്റ്റോപ്പുകള്‍ യാത്രക്കാരന് നിർദേശിക്കാം. കണ്ടക്ടർക്കുള്ള ചാർട്ടില്‍ ഇത് ലഭിക്കും.
അഞ്ച് എസി ലോ ഫ്ലോർ ബസുകളില്‍ തുടങ്ങിയ പുതിയ രീതി യാത്രക്കാർ അറിഞ്ഞുവരുന്നതേയുള്ളൂ. പലരും ടിക്കറ്റ് ബുക്ക് ചെയ്ത പ്രധാന സ്റ്റോപ്പിലേക്ക് ഓട്ടോയിലും മറ്റുമാണ് ഓടിയെത്തുന്നത്. എസി പ്രീമിയം ബസുകളില്‍ തുടക്കമിടുന്ന പദ്ധതി ടിക്കറ്റ് റിസർവേഷൻ സൗകര്യമുള്ള എല്ലാ ബസുകളിലും നടപ്പാക്കും. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ റിസർവേഷൻ സൗകര്യമുള്ള പ്രധാന സ്റ്റോപ്പില്‍ നിന്നു മാത്രമേ യാത്രക്കാർക്ക് ഇപ്പോള്‍ കയറാൻ സാധിക്കൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group







