play-sharp-fill
കിണറുകളിൽ നിന്ന് മോട്ടോറുകൾ മോഷണം പോകുന്നത് പതിവാകുന്നു, മോട്ടോർ മോഷണ കേസിൽ ദമ്പതികൾ പിടിയിൽ ; പിടികൂടിയത് സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ

കിണറുകളിൽ നിന്ന് മോട്ടോറുകൾ മോഷണം പോകുന്നത് പതിവാകുന്നു, മോട്ടോർ മോഷണ കേസിൽ ദമ്പതികൾ പിടിയിൽ ; പിടികൂടിയത് സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ

മാന്നാർ: ആലപ്പുഴ എണ്ണയ്ക്കാട് പ്രദേശത്ത് കിണറുകളില്‍ നിന്ന് വ്യാപകമായി മോട്ടോറുകള്‍ മോഷ്ടിച്ച ദമ്ബതികള്‍ അറസ്റ്റില്‍.

ഹരിപ്പാട് കാർത്തികപള്ളി മഹാദേവികാട് കൈമൂട്ടില്‍ രാജേഷ് (41), ഭാര്യ താര (29) എന്നിവരെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ബുധനൂർ പഞ്ചായത്തില്‍ എണ്ണയ്ക്കാട് പ്രദേശത്ത് കുടിവെള്ള കിണറിനരികില്‍ സ്ഥാപിച്ചിരുന്ന മോട്ടോറുകള്‍ മോഷ്ടിച്ചു.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് എണ്ണയ്ക്കാട് വില്ലേജ് ഓഫിസിലെ മോട്ടോർ മോഷണം പോയത്. തുടർന്ന് എണ്ണയ്ക്കാട് ഗവണ്‍മെന്റ് യു.പി സ്കൂളിലെ മോട്ടോറും മോഷണം പോയി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് എണ്ണയ്ക്കാട് ക്ഷേത്രത്തിനു സമീപമുള്ള 19-ാം നമ്ബർ അങ്കണവാടിയിലെയും, തയ്യൂർ പരുത്തിയേത്ത് അരവിന്ദന്റെ വീട്ടിലെയും മോട്ടോറുകള്‍ മോഷണം പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ പെരിങ്ങിലിപ്പുറം, ഗ്രാമം, എണ്ണയ്ക്കാട് ഭാഗങ്ങളിലെ വിവിധ വീടുകളില്‍ നിന്നും മോട്ടോറുകള്‍ മോഷണം പോയതായി പിന്നീട് പരാതികളെത്തി. എണ്ണയ്ക്കാട് ആയുർവേദ ആശുപത്രിയുടെ മോട്ടോർ ഇളക്കി മാറ്റാൻ ശ്രമിച്ചെങ്കിലും കൊണ്ടു പോകാൻ കഴിഞ്ഞില്ല. കൂടാതെ ചില വീടുകളിലും മോഷണ ശ്രമം നടന്നു. വില്ലേജ് ഓഫിസില്‍ മോഷണം നടന്ന ദിവസം പുലർച്ചെ ഒരു സ്ത്രീയും പുരുഷനും സ്കൂട്ടറില്‍ മോട്ടോറുമായി പോകുന്നത് കണ്ടതായി പരിസരവാസി പൊലീസിനെ അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്ബതികള്‍ അറസ്റ്റിലായത്. ആകെ ആറ് കേസുകളാണ് ഇവരുടെ പേരില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാന്നാർ പോലീസ് ഇൻസ്പെക്ടർ അനീഷ് എ, എസ്.ഐ അഭിരാം സി.എസ്, സീനിയർ സിവില്‍ പോലീസ് ഓഫീസർ അരുണ്‍, സിപിഒ ഹരിപ്രസാദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.