play-sharp-fill
ഓഹരി നിക്ഷേപത്തിന്‍റെ പേരില്‍ കോടികള്‍ തട്ടി; പ്രതി കുടുംബസമേതം രാജ്യം വിട്ടു; കൂടുതൽ പരാതിക്കാർ രംഗത്ത്; അന്വേഷണം ക്രൈംബ്രാഞ്ചിന്  കൈമാറിയേക്കും…!

ഓഹരി നിക്ഷേപത്തിന്‍റെ പേരില്‍ കോടികള്‍ തട്ടി; പ്രതി കുടുംബസമേതം രാജ്യം വിട്ടു; കൂടുതൽ പരാതിക്കാർ രംഗത്ത്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും…!

സ്വന്തം ലേഖിക

കൊച്ചി: എറണാകുളത്ത് ഓഹരി നിക്ഷേപത്തിന്‍റെ പേരില്‍ കോടികള്‍ തട്ടിച്ചതില്‍ പരാതിക്കാരുടെ എണ്ണം കൂടുന്നു.

തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഗ്രൂപ്പ് നടത്തിപ്പുകാരന്‍ എബിന്‍ വര്‍ഗീസ് 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ വിവരങ്ങളാണ് പുറത്തുവരുന്നത്. കുടുംബസമേതം എബിന്‍ രാജ്യം വിട്ടതാണ് അന്വേഷണത്തിലെ പ്രതിസന്ധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിന്‍കോര്‍പ്പ്, മാസ്റ്റേഴ്സ് ഫിന്‍ സെര്‍വ്, മാസ്റ്റേഴ്സ് ഫിന്‍ കെയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വഴിയായിരുന്നു തട്ടിപ്പ്. സ്റ്റോക്ക് മാര്‍ക്കറ്റ് ഇടനിലക്കാരനായി രണ്ട് ലക്ഷം മുതല്‍ മൂന്ന് കോടി രൂപ വരെ നിക്ഷേപകരില്‍ നിന്ന് വാങ്ങി.

2014ല്‍ തുടങ്ങിയ സ്ഥാപനം ഈ വര്‍ഷം മാര്‍ച്ച്‌ വരെ ഓഹരിയില്‍ റിട്ടേണുകള്‍ നല്‍കി. തുടര്‍ന്ന് മുടങ്ങി. നവംബര്‍ അവസാനം നടത്തിപ്പുകാര്‍ മുങ്ങി

30കോടിയായിരുന്നു ആദ്യം പുറത്തുവന്ന വ്യാപ്തി. നവംബര്‍ 29ഓടെ മാസ്റ്റേഴ്സ്ഗ്രൂപ്പ് നടത്തിപ്പുകാരന്‍ എബിന്‍ വര്‍ഗീസ് ഭാര്യ ശ്രീരഞ്ജിനിക്കൊപ്പം രാജ്യം വിട്ടു. പിന്നാലെയാണ് കൂടുതല്‍ പരാതിക്കാര്‍ രംഗത്തെത്തുന്നത്.

ഇപ്പോള്‍ 200 കോടി രൂപയുടെ തട്ടിപ്പാണ് മറനീങ്ങുന്നത്. എബിന്‍ വര്‍ഗീസിനും ഭാര്യ ശ്രീരഞ്ജിനിയെയും പ്രതികളാക്കിയാണ് ഇപ്പോള്‍ അന്വേഷണം. ഇവരുടെ ചില ജീവനക്കാര്‍ക്ക് എതിരെയും നിക്ഷേപകര്‍ പരാതി നല്‍കിയിട്ടുണ്ട്.
വലിയ തട്ടിപ്പായതിനാല്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയേക്കും.