Spread the love

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് മുഹമ്മദ്‌ ഫാർമന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി.

video
play-sharp-fill

അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്നും മധ്യപ്രദേശ് ഹൈകോടതിയിലാണ് പോകേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇന്നലെ ഫാർമന്റെ ജാമ്യ ഹർജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അറസ്റ്റ് തടഞ്ഞുള്ള മുൻ ഉത്തരവ് നീട്ടണമെന്നായിരുന്നു ആവശ്യം.

മധ്യപ്രദേശിലെ മണ്ഡലേശ്വർ ജില്ലാ സെഷൻസ് കോടതിയാണ് ഹർമാന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ പ്രതിയായ ഹർമാൻ അന്വേഷണ ഉദ്യോഗസ്ഥരുമായി യാതൊരു തരത്തിലും സഹകരിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ മുൻകൂർ ജാമ്യം അനുവദിച്ചാല്‍ കേസിന്റെ മുന്നോട്ടുപോക്കിനെ പ്രതികൂലമായി ബാധിച്ചേക്കാം എന്നും കോടതി നിരീക്ഷിച്ചു.

പ്രതി സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകള്‍ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹർമാന്റെ അറസ്റ്റ് ചെയ്യാൻ മധ്യപ്രദേശ് പോലീസ് നീക്കങ്ങള്‍ ശക്തമാക്കും.